HEALTH

മനുഷ്യരും അടിസ്ഥാന ഭയങ്ങളും

മനുഷ്യര്‍ ഉള്‍പ്പെടെയുളള വിവിധ ജീവികള്‍ക്ക് പരിണാമപരമായി ലഭിച്ച ഒരു അനുഗ്രഹമാണ് ഭയം. ഒരു ജീവി വര്‍ഗ്ഗത്തെ നിലനിര്‍ത്തുന്നതില്‍ ഭയം എന്ന വികാരം നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.

അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി അതിലൂടെ അത്യാഹിതം ഒഴിവാക്കി സുരക്ഷ നിലനിലര്‍ത്തുന്നതിന് ഭയം ഭയം എന്ന വികാരം സഹായകരമാകുന്നുണ്ട്.
മനുഷ്യര്‍ക്ക് പൊതുവേ 2 തരത്തിലുള്ള അടിസ്ഥാന ഭയങ്ങള്‍ മാത്രമേ പ്രധാനമായും ജന്മസിദ്ധമായി ലഭിക്കുന്നുളളു. അവ ഏതൊക്കെയെന്ന് നോക്കാം :

  1. ഉച്ഛത്തിലുള്ള ശബ്ദം : മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ഏകദേശം എല്ലാ സസ്തനികളെയും മറ്റ് വിവിധ ജീവി വര്‍ഗ്ഗങ്ങളെയും ഉച്ചത്തിലുള്ള ശബ്ദം ഭയപ്പെടുത്തുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ശബ്ദങ്ങളില്‍ ശിശുക്കൾ സ്വാഭാവികമായി ചങ്കിടിപ്പോടെ പ്രതികരിക്കുന്നു. ഇത് അപകടങ്ങളെ ജാഗ്രതയോടെ നേരിടാന്‍ സഹായിക്കുന്നു. അപ്രതീക്ഷിതമായി ഉയര്‍ന്ന ശബ്ദമുണ്ടാകുമ്പോള്‍ മുതിര്‍ന്നവരും ഞെട്ടിത്തെറിക്കുന്നത് സ്വാഭാവികമാണ്.
  2. വീഴ്ച : പല മൃഗങ്ങളും വീഴ്ച ഭയപ്പെടുന്നുണ്ട്. മാത്രമല്ല വീഴ്ച എന്ന അടിസ്ഥാന ഭയം കാരണം വളരെ ആഴമുളള ഗര്‍ത്തിന് മുകളിലോ, വളരെ ഉയരമുള്ള സ്ഥലങ്ങളിലോ ചിലവഴിക്കുന്നതിന് പലര്‍ക്കും ബുദ്ധമുട്ട് അനുഭവപ്പെടാറുണ്ട്. ഉയരമുള്ള വൃക്ഷത്തിലേക്കോ ഗോപുരത്തിലേക്കോ, കുത്തനെയുള്ള മലനിരകളിലേക്കോ കയറുമ്പോഴും വളരെ ആഴമുള്ള സ്ഥലങ്ങളിലേക്ക് നോക്കുമ്പോള്‍ ഹൃദയ സ്പന്ദനം വര്‍ദ്ധിക്കുന്നതും മറ്റും വീഴ്ച എന്ന ഭയത്തിന്റെ പരിണിതഫലങ്ങളാണ്.

മുകളില്‍പ്പറഞ്ഞ 2 ഭയങ്ങള്‍ മാത്രമാണ് മനുഷ്യര്‍ക്ക് ജന്മസിദ്ധമായി അടിസ്ഥാനപരായി ലഭിക്കുന്നത്. മറ്റു ഭീതികൾ, ഉദാഹരണത്തിന് ഇരുട്ടിനോടുള്ള ഭയം, പാമ്പുകളോടുള്ള ഭീതി, അല്ലെങ്കിൽ അന്യരോടുള്ള ഭീതി എന്നിവ ജന്മസിദ്ധമായി ലഭിക്കുന്നവയല്ല. അനുഭവങ്ങളും സാമൂഹിക സ്വാധീനവും മറ്റും കാരണം ശിശു വളര്‍ന്നുവരുമ്പോള്‍ ആര്‍ജ്ജിച്ചെടുക്കുന്നവയാണ്.

Related Articles

Back to top button