KERALAM

വൈദ്യ കമ്മിഷൻ പ്രഖ്യാപനം പിൻവലിക്കണം

തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റിൽ നാട്ടുവൈദ്യ-പരമ്പരാഗത വൈദ്യ കമ്മിഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനം വ്യാജ ചികിത്സ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ഇത് പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി.ലീന, ജനറൽ സെക്രട്ടറി ഡോ.കെ.സി.അജിത്കുമാർ എന്നിവർ ആവശ്യപ്പെട്ടു.

ഇത്തരമൊരു തീരുമാനം പുരോഗമന സർക്കാരിന് ചേർന്നതല്ല. ഇതിലൂടെ കേരളത്തിൽ അക്കാഡമിക് യോഗ്യത നേടിയ 25,000ൽ പരം ഡോക്ടർമാരെ അപമാനിക്കുകയാണെന്നും കുറ്റപ്പെടുത്തി.


Source link

Related Articles

Back to top button