BUSINESS

GOLD PRICE RECORD അടങ്ങാതെ ട്രംപിന്റെ ‘താരിഫ്’ കലി; സ്വർണവില കത്തുന്നു, കേരളത്തിൽ കടപുഴകി റെക്കോർഡ്, 69,000 തൊട്ട് വാങ്ങൽവില


കേരളത്തിൽ സ്വർണവില തീപിടിച്ചെന്നോണം റെക്കോർ‌ഡുകൾ ദിനംപ്രതി തകർത്തു മുന്നേറുന്നു. ഗ്രാമിന് ഇന്ന് വില 35 രൂപ വർധിച്ച് 7,980 രൂപയായി. 280 രൂപ ഉയർന്ന് 63,840 രൂപയാണ് പവൻ വില. രണ്ടും സർവകാല റെക്കോർഡ്. ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 63,560 രൂപയും ഗ്രാമിന് 7,945 രൂപയും എന്ന റെക്കോർഡാണ് തകർന്നത്.18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 25 രൂപ കുതിച്ച് പുത്തനുയരമായ 6,585 രൂപയിലെത്തി. അതേസമയം, വെള്ളിവിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപ. ഈ വർഷം ഇതുവരെ മാത്രം കേരളത്തിൽ പവന് കൂടിയത് 6,640 രൂപയാണ്; ഗ്രാമിന് 830 രൂപയും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലുമധികം. വിവാഹാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഈ വിലക്കയറ്റം കൂടുതൽ തിരിച്ചടി. ജിഎസ്ടിയും (3%), ഹോൾമാർക്ക് ഫീസും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% പ്രകാരം) ചേരുമ്പോൾ കേരളത്തിൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 69,097 രൂപ കൊടുക്കണം. ഒരു ഗ്രാം ആഭരണത്തിന് 8,637 രൂപയും.


Source link

Related Articles

Back to top button