ഫലിച്ചത് ബിജെപി എംഎൽഎമാരുടെ ഭീഷണി; ‘ബ്രഹ്മാസ്ത്രം’ പ്രയോഗിച്ചത് കോൺഗ്രസ് നേതാവും

കൊൽക്കത്ത∙ ‘ബ്രഹ്മാസ്ത്ര മിസൈൽ ഡബിൾ എൻജിൻ സർക്കാരിനു മേൽ പതിക്കും. കോൺഗ്രസ് പാർട്ടി അവിശ്വാസ പ്രമേയം ഏതു സമയം വേണമെങ്കിലും കൊണ്ടുവരാം’– മണിപ്പുർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ കെ. മേഘചന്ദ്ര കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ എഴുതി. തൊട്ടുപിന്നാലെ 60 അംഗ നിയമസഭയിൽ വെറും 5 എംഎൽഎമാർ മാത്രമുള്ള കോൺഗ്രസിന്റെ ഭീഷണിയിൽ ബിജെപിയുടെ കരുത്തനായ മുഖ്യമന്ത്രിക്കു തന്നെ കാലിടറി. നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ടിന് 5, ജനതാദളിന് (യു) 6 എൽഎമാർ വീതമുണ്ട്. ബിജെപിക്ക് പിന്തുണ നൽകിയിരുന്ന എൻപിപി നേരത്തേ മണിപ്പുർ കലാപത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വം ആരോപിച്ച് പിന്തുണ പിൻവലിച്ചിരുന്നു. 7 എംഎൽഎമാരാണ് അവർക്കുള്ളത്. 3 സ്വതന്ത്രരും കുക്കി പീപ്പിൾസ് അലയൻസിന്റെ 2 എംഎൽഎമാരും ഇതിനു പുറമെയുണ്ട്. അവിശ്വാസപ്രമേയം വന്നാലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട്. പക്ഷേ ബിജെപി എംഎൽഎമാരിൽ ഒരു വിഭാഗം പാർട്ടി വിപ് അംഗീകരിക്കില്ലെന്ന ഭീഷണി മുന്നോട്ടുവച്ചതോടെയാണ് ബിരേൻ സിങ്ങിന് ഒഴിയേണ്ടി വന്നത്. 10 കുക്കി എംഎൽഎമാരിൽ 7 പേർ ബിജെപിക്കാരാണ്. കലാപത്തിന്റെ ആദ്യഘട്ടം തൊട്ട് ബിരേൻ സിങ്ങിനെ പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്. കലാപം തുടങ്ങിയ ശേഷം ഇംഫാൽ താഴ് വരയിൽ പ്രവേശിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.വൈകിയ രാജിയെന്ന് കോൺഗ്രസ്ന്യൂഡൽഹി∙ വെള്ളമെല്ലാം ഒഴുകിപ്പോയ ശേഷം അണ കെട്ടുന്നതുപോലെയാണു മണിപ്പുർ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു ബിരേൻ സിങ്ങിന്റെ രാജിയെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 21 മാസമാണു ബിജെപി മണിപ്പുരിനെ കലാപഭൂമിയാക്കിയതും ആളുകൾ സ്വയം രക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കിയതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് ഉത്തരവാദി. മണിപ്പുർ ഇന്ത്യയിലാണെന്ന് അദ്ദേഹം മറന്നുപോയി – ഖർഗെ പറഞ്ഞു. രാജി വൈകിപ്പോയെന്നും അവിശ്വാസപ്രമേയം വിജയിക്കുമെന്നു കണ്ടാണ് ഇപ്പോൾ രാജിവച്ചതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഉത്തരവാദപ്പെട്ട സർക്കാർ മണിപ്പുരിന് അത്യാവശ്യമാണെന്നു മണിപ്പുരിൽ നിന്നുള്ള കോൺഗ്രസ് എംപി ബിമോൽ അകോയ്ജം പറഞ്ഞു
Source link