INDIA

മോദി–ട്രംപ് കൂടിക്കാഴ്ച: അദാനി ഗ്രൂപ്പിന്റെ ഇന്ത്യ–യൂറോപ്പ് ഇടനാഴി ചർച്ചയാകും, ചൈനയുടെ പദ്ധതിയ്ക്കു ‘മറുപണി’

മോദി– ട്രംപ് കൂടിക്കാഴ്ച: അദാനി ഗ്രൂപ്പിന്റെ ഇന്ത്യ–യൂറോപ്പ് ഇടനാഴി ചർച്ചയാകും, ചൈനയുടെ പദ്ധതിയ്ക്കു ‘മറുപണി’ – Modi and Trump to Discuss IMEC and Strengthen India-US Ties – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

മോദി–ട്രംപ് കൂടിക്കാഴ്ച: അദാനി ഗ്രൂപ്പിന്റെ ഇന്ത്യ–യൂറോപ്പ് ഇടനാഴി ചർച്ചയാകും, ചൈനയുടെ പദ്ധതിയ്ക്കു ‘മറുപണി’

ഓൺലൈൻ ഡെസ്‍ക്

Published: February 09 , 2025 06:22 PM IST

1 minute Read

2പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും (Photo by SAUL LOEB / AFP)

ന്യൂഡൽഹി∙ ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഇന്ത്യ–മിഡിൽ ഈസ്റ്റ്– യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) പദ്ധതിയിൽ നിർണായക തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഫെബ്രുവരി 12,13 തിയതികളിൽ യുഎസിൽ വച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കുക. അദാനി ഗ്രൂപ്പാണ് ഐഎംഇസി പദ്ധതിയുടെ പ്രധാന പങ്കാളി. ഇതുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിലും ട്രംപ്–മോദി ചർച്ച നടന്നേക്കും.

ചൈനയുടെ പദ്ധതിയ്ക്കു ബദലായി ഐഎംഇസി പദ്ധതിയെ ഉയർത്തിക്കാട്ടാനാണു നീക്കം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയ്ക്കു ബദലായി ബഹുരാഷ്ട്ര അടിസ്ഥാന സൗകര്യ സംരംഭമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി മാറ്റുക എന്നതായിരിക്കും ചർച്ചയിലെ പ്രധാന അജണ്ട. മിഡിൽ ഈസ്റ്റ് വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഐഎംഇസി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന 4,500 കിലോമീറ്റർ വ്യാപാര പാതയാണ് ഐഎംഇസിയുടെ പ്രധാന സവിശേഷത.

പരമ്പരാഗത കടൽ പാതകളെ അപേക്ഷിച്ചു ഗതാഗത സമയം ഗണ്യമായി കുറയ്ക്കുന്നതിന് ഈ ഇടനാഴി സഹായിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ഭാഗമായി പുതിയ തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, ഊർജ്ജ പദ്ധതികൾ എന്നിവയാണു ലക്ഷ്യം വയ്ക്കുന്നത്. പങ്കാളിത്ത രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ 70 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും ഐഎംഇസി പദ്ധതിയ്ക്കു നിർണായക ഘടകമാണ്. ഈ നീക്കം ഇന്ത്യ-ഇസ്രയേൽ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, മെഡിറ്ററേനിയൻ മേഖലയിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു അടിത്തറ നൽകുകയും ചെയ്യുന്നു. ഇസ്രയേൽ-ഇന്ത്യ പ്രതിരോധ വ്യാപാരം പ്രതിവർഷം 10 ബില്യൺ ഡോളറിലധികം ഉണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

English Summary:
India-Middle East-Europe Economic Corridor: The India-Middle East-Europe Economic Corridor (IMEC) project is set for crucial decisions impacting India’s economy.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-worldnews mo-news-world-countries-unitedstates mo-politics-leaders-narendramodi 1dlabcuu8jju94k0254kq9ohae mo-politics-leaders-internationalleaders-donaldtrump


Source link

Related Articles

Back to top button