ബജറ്റിലെ നികുതി ആനുകൂല്യം ‘ക്യാപിറ്റലി’ൽ ഗെയിനാക്കി ബിജെപി, മുന്നേറ്റ പ്രതീക്ഷയിൽ വിപണി


ഗോൾഡ്മാൻ സാക്‌സ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവചനം ശരിവച്ചു കൊണ്ട് റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തിയ വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്ക് ശേഷം നഷ്ടത്തിൽ അവസാനിച്ചത്. എങ്കിലും ഇന്ത്യൻ വിപണി ആഴ്ച നേട്ടം നിലനിർത്തി. മുൻആഴ്ചയിൽ 23092 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 23559 പോയിൻറിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 77860 പോയിന്റിലും ക്ളോസ് ചെയ്തു. ഫാർമ, മെറ്റൽ, ഓട്ടോ, ബാങ്കിങ്, ഫൈനാൻഷ്യൽ, ഐടി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകൾ തിരുത്തൽ നേരിട്ടു. ഫാർമ സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 3% മുന്നേറിയപ്പോൾ ബജറ്റിനൊപ്പം നേട്ടമുണ്ടാക്കിയ എഫ്എംസിജി സെക്ടർ ലാഭമെടുക്കലിൽ 2.8% തിരുത്തലും നേരിട്ടു.


Source link

Exit mobile version