INDIA

‘അടുത്തത് മമത; ബംഗാളിലെ ജനങ്ങൾ തൃണമൂലിനെയും തൂത്തെറിയും’: മുന്നറിയിപ്പുമായി ബിജെപി

‘അടുത്തത് മമത, ബംഗാളിലെ ജനങ്ങൾ തൃണമൂലിനെയും തൂത്തെറിയും’; മുന്നറിയിപ്പുമായി ബിജെപി | മനോരമ ഓൺലൈൻ ന്യൂസ് – Mamata Banerjee Faces BJP’s Challenge After Delhi assembly Election victory | Mamata Banarjee | BJP | India West Bengal News Malayalam | Malayala Manorama Online News

‘അടുത്തത് മമത; ബംഗാളിലെ ജനങ്ങൾ തൃണമൂലിനെയും തൂത്തെറിയും’: മുന്നറിയിപ്പുമായി ബിജെപി

ഓൺലൈൻ ഡെസ്ക്

Published: February 09 , 2025 04:57 PM IST

1 minute Read

മമത ബാനർജി (File Photo: JOSEKUTTY PANACKAL / MANORAMA)

ന്യൂഡൽഹി∙ 27 വർഷത്തിനു ശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു മുന്നറിയിപ്പുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽനിന്നു തൂത്തെറിയുമെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്. സുവേന്ദു അധികാരിയ്ക്കു പിന്നാലെ ബിജെപി നേതാവ് സുകാന്ത മജുംദാറും ഇക്കാര്യം ഉന്നയിച്ചു. ഡൽഹിയിലെ പോലെ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണു സുകാന്ത മജുംദാര്‍ പറഞ്ഞത്. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദി അറിയിക്കുകയും ചെയ്തു. 

ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇക്കുറി ആംആദ്മി പാര്‍ട്ടിക്കായിരുന്നു. എന്നാൽ ഇതു കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണു വിലയിരുത്തൽ. ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളിൽ ബിജെപി മികച്ച വിജയം നേടിയെന്നും സുവേന്ദു അധികാരി പറഞ്ഞു. ഡൽഹിയെ ഇത്രയും കാലം ഭരിച്ചവർ തലസ്ഥാനത്തെ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഡൽഹിയുടെ മഹത്വം തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്നും ബംഗാൾ പ്രതിപക്ഷ നേതാവു കൂടിയായ സുവേന്ദു അധികാരി വ്യക്തമാക്കി. 2020ലാണു തൃണമൂൽ വിട്ട സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. നന്ദിഗ്രാമിൽ നിന്നായിരുന്നു സുവേന്ദുവിന്റെ വിജയം.

English Summary:
BJP Challenge Mamata Banerjee: BJP leaders predict a Trinamool Congress defeat and a BJP win in the upcoming Bengal polls.

mo-politics-leaders-mamatabanerjee 6t3ecobge1pkgut3gd87nnopu4 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-parties-aap


Source link

Related Articles

Back to top button