WORLD
നേരം വെളുത്തപ്പോള്‍ കനാല്‍ ചുവപ്പ് നിറം, ഒപ്പം ദുര്‍ഗന്ധവും; അമ്പരന്ന് നാട്ടുകാര്‍

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി സാരന്ദി കനാലിലെ വെള്ളം. ചുവപ്പ് നിറത്തിലുള്ള വെള്ളമാണ് ഈ കനാലിലൂടെ ഒഴുകുന്നത്. ഒപ്പം സഹിക്കാനാകാത്ത ദുര്‍ഗന്ധവുമുണ്ട്.രാവിലെ ഈ ദുര്‍ഗന്ധം പരന്നതോടെയാണ് തങ്ങള്‍ ഉണര്‍ന്നതെന്നും പിന്നീടാണ് കനാലിലെ വെള്ളം ചുവപ്പ് നിറത്തിലായത് ശ്രദ്ധിച്ചതെന്നും റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ പ്രദേശവാസികള്‍ ലോക്കല്‍ ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ഇതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. രക്തം പോലെ ഒഴുകുന്ന കനാലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
Source link