വീട്ടുജോലിക്കാരിയുമായി ഭർത്താവിന് ബന്ധം; കാല് തല്ലിയൊടിക്കാൻ 5 ലക്ഷത്തിന്റെ ക്വട്ടേഷൻ, ഭാര്യ അറസ്റ്റിൽ

വീട്ടുജോലിക്കാരിയുമായി ഭർത്താവിന് ബന്ധം; കാൽ തല്ലിയൊടിക്കാൻ 5 ലക്ഷത്തിന്റെ ക്വട്ടേഷൻ, ഭാര്യ അറസ്റ്റ് | മനോരമ ഓൺലൈൻ ന്യൂസ്– Bengaluru News | Latest News
വീട്ടുജോലിക്കാരിയുമായി ഭർത്താവിന് ബന്ധം; കാല് തല്ലിയൊടിക്കാൻ 5 ലക്ഷത്തിന്റെ ക്വട്ടേഷൻ, ഭാര്യ അറസ്റ്റിൽ
ഓൺലൈൻ ഡെസ്ക്
Published: February 09 , 2025 12:08 PM IST
1 minute Read
പ്രതീകാത്മക ചിത്രം, മനോരമ
ബെംഗളൂരു ∙ വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിനു ബന്ധമുണ്ടെന്ന ഭാര്യയുടെ സംശയം അവസാനിച്ചത് ക്വട്ടേഷനിൽ. ഭർത്താവിന്റെ കാല് തല്ലിയൊടിക്കാന്‍ അഞ്ചുലക്ഷം രൂപയ്ക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്. കൽബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘവും ഭാര്യയും പൊലീസ് പിടിയിലായി.
ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരുക്കേറ്റ വെങ്കടേഷ് ചികിത്സയിലാണ്. ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് ബ്രഹ്‌മപുര പൊലീസ് അറസ്റ്റുചെയ്തത്. വെങ്കടേശിന്റെ മകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
English Summary:
Wife arrested: Wife gives money to break husband’s leg over his alleged affair
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1orjkkttkd7gqvi8gfcqu06ms mo-crime-crime-news
Source link