‘എന്റെ പേരിലുള്ള മേനോൻ ജാതിവാലായി കാണേണ്ടതില്ല’; ഗൗതം മേനോന്റെ അഭിപ്രായം വിവാദമാകുമ്പോൾ

‘എന്റെ പേരിലുള്ള മേനോൻ ജാതിവാലായി കാണേണ്ടതില്ല’; ഗൗതം മേനോന്റെ അഭിപ്രായം വിവാദമാകുമ്പോൾ
‘‘ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ ഇപ്പോൾ സമൂഹത്തിൽ ഇല്ല. അങ്ങനെയുണ്ടെന്നു പറയാൻ ശ്രമിക്കുന്ന സംവിധായകർ എൺപതുകളുടെയും തൊണ്ണൂറുകളുടെയും പശ്ചാത്തലത്തിലാണ് ജാതിവിവേചന പ്രമേയങ്ങൾ പറഞ്ഞ് സിനിമകളെടുക്കുന്നത്. പുതിയ കാലത്ത് അത്തരം സിനിമകൾക്കു പ്രസക്തിയില്ല. അത്തരം സിനിമകൾ ഇനി നിർമിക്കേണ്ടതില്ല’’ എന്നാണ് ഗൗതം വാസുദേവ് മേനോൻ അടുത്തിടെ ഗോപിനാഥിനു നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നത്. തന്റെ പേരിനൊപ്പമുള്ള മേനോൻ എന്ന സർ നെയിമിനെ ജാതിവാലായി കാണേണ്ടതില്ലെന്നും ഗൗതം വാസുദേവ് മേനോൻ എന്നാണ് തന്റെ ഔദ്യോഗിക നാമമെന്നും റെക്കോർഡുകളിൽ അങ്ങനെയാണെന്നും അദ്ദേഹം ഇതേ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. തന്റെ ഭാര്യ ക്രിസ്ത്യാനിയാണെന്നും വീട്ടിൽ ജാതിക്കോ മതത്തിനോ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.
Source link