KERALAM
കേജ്‌രിവാളിനെ വിമർശിച്ച് അന്നാ ഹസാരെ

ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മിക്ക് വൻ തിരിച്ചടിയുണ്ടായതിന് പിന്നാലെ അരവിന്ദ് കേജ്‌രിവാളിനെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകൻ അന്നാ ഹസാരെ. ഒരു സ്ഥാനാർത്ഥിയുടെ സ്വഭാവവും ചിന്തകളും സംശുദ്ധമായിരിക്കണം. കറപുരളാത്ത,ത്യാഗപൂണമായ ജീവിതത്തിന് ഉടമയായിരിക്കണം. ഈ ഗുണങ്ങളുണ്ടെങ്കിൽ വോട്ടർമാർ അവരെ വിശ്വസിക്കും.
ഇത് കേജ്‌രിവാളിനോട് പറഞ്ഞിരുന്നെങ്കിലും ചെവിക്കൊണ്ടില്ല. മദ്യത്തിലായിരുന്നു ശ്രദ്ധ. പണത്തിലും അധികാരത്തിലും ഭ്രമിച്ചു പോയി. 2011ലെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ കേജ്‌രിവാളിനൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അന്നാ ഹസാരെ.
Source link