BUSINESS

അപ് അപ് സ്റ്റാർട്ടപ്: കോ-വർക്കിങ് സ്പേസ് സ്ഥാപിക്കാൻ വായ്പ


തിരുവനന്തപുരം ∙ സ്റ്റാർട്ടപ്പുകൾക്ക് കോ-വർക്കിങ് സ്പേസ് സ്ഥാപിക്കുന്നതിനു വായ്പ നൽകുമെന്നു സംസ്ഥാന ബജറ്റ് പ്രഖ്യാപനം. തുടക്കത്തിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം രാജ്യാന്തര ജിസിസി കോൺക്ലേവ് സംഘടിപ്പിക്കുന്നതിനായി 2 കോടി നൽകും. സംസ്ഥാനത്തുടനീളമുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾക്കായി യങ് ഒൻട്രപ്രനർഷിപ് പ്രോഗ്രാമിനു കീഴിൽ 90.52 കോടി രൂപയും വകയിരുത്തി. ടെക്നോസിറ്റിയിലെ സ്റ്റാർട്ടപ് മിഷന്റെ നിർദിഷ്ട എമേർജിങ് ടെക്നോളജി ഹബ് പദ്ധതിക്ക് 5 കോടി രൂപ ലഭിക്കും.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button