അവനു സുഖമില്ല, ദയവായി നോക്കൂ; വിജയാഘോഷത്തിനിടെ പ്രവർത്തകനു ദേഹാസ്വാസ്ഥ്യം; പ്രസംഗം നിർത്തി പ്രധാനമന്ത്രി

അവനു സുഖമില്ല, ദയവായി അവനെ നോക്കൂ; വിജയാഘോഷത്തിനിടെ പ്രവർത്തകനു ദേഹാസ്വാസ്ഥ്യം; പ്രസംഗം നിർത്തി പ്രധാനമന്ത്രി | മനോരമ ഓൺലൈൻ ന്യൂസ് – Prime minister Narendra Modi stopped speech when he saw party worker was unwell | Narendra Modi | BJP | India Delhi News Malayalam | Malayala Manorama Online News
അവനു സുഖമില്ല, ദയവായി നോക്കൂ; വിജയാഘോഷത്തിനിടെ പ്രവർത്തകനു ദേഹാസ്വാസ്ഥ്യം; പ്രസംഗം നിർത്തി പ്രധാനമന്ത്രി
ഓൺലൈൻ ഡെസ്ക്
Published: February 08 , 2025 09:42 PM IST
1 minute Read
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പാർട്ടി പ്രവർത്തകനു ദേഹാസ്വാസ്ഥ്യം. ഇതുകണ്ട പ്രധാനമന്ത്രി പ്രസംഗം നിർത്തി. പ്രവർത്തകനു കുറച്ചു വെള്ളം നൽകുന്നത് ഉറപ്പാക്കാൻ ചുറ്റുമുള്ളവരോട് അദ്ദേഹം ആവശ്യപ്പെട്ടു. സഹായം ഉറപ്പാക്കിയ ശേഷമാണ് മോദി പ്രസംഗം പുനരാരംഭിച്ചത്.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി ആദ്യമായി അധികാരത്തിലേറിയത് എങ്ങനെയെന്ന് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് വേദിക്ക് സമീപമുള്ള ഒരു നിരയിൽ ഇരിക്കുന്ന പാർട്ടി പ്രവർത്തകന് അസ്വസ്ഥത അനുഭവപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
‘‘അയാൾക്ക് ഉറക്കമാണോ അതോ സുഖമില്ലേ ? ഡോക്ടർ, ദയവായി അയാളെ പരിശോധിക്കൂ. ദയവായി ബിജെപി പ്രവർത്തകനു കുറച്ചു വെള്ളം കൊടുക്കൂ. അവനു സുഖമില്ല, ദയവായി അവനെ നോക്കൂ… അവൻ അസ്വസ്ഥനാണ്’’ – പ്രസംഗം നിർത്തി മോദി ആവശ്യപ്പെട്ടു. കുറച്ചു വെള്ളം കുടിച്ച ശേഷം തനിക്ക് കുഴപ്പമില്ലെന്ന് പ്രവർത്തകൻ ആംഗ്യം കാണിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.
English Summary:
Narendra Modi speech: Prime Minister Modi showed concern for a BJP worker who fell ill during his victory speech following the Delhi Assembly elections.
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 4niumkg5jgf73gaoqbjteuo4hk 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-leaders-narendramodi
Source link