BUSINESS

ഉപയോഗിക്കാത്ത ഭൂമിയും ‘പൊന്നാകും’: കെട്ടിടം നിർമിച്ച് വാടകയ്ക്കു നൽകാൻ നിർദേശം


സർക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഉപയോഗിക്കാത്ത ഭൂമിയിൽ കെട്ടിടം നിർമിച്ചു വാടകയ്ക്കു നൽകാൻ ബജറ്റ് നിർദേശം. വ്യവസായ നിക്ഷേപം ആകർഷിക്കലും തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കലുമാണു ലക്ഷ്യം.ഇവിടെ കിഫ്ബി പണം മുടക്കി, കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) കെട്ടിടം നിർമിച്ച് വാടകയ്ക്കു നൽകും. വരുമാനം പങ്കിടും. കൊല്ലം കോർപറേഷൻ ഭൂമിയിലെ ഐടി പാർക്കാണ് ആദ്യ പരീക്ഷണം. കൊട്ടാരക്കരയിലെ കല്ലട ജലസേചന പദ്ധതിയുടെ ഭൂമിയിലും ഐടി പാർക്ക് വരും. 2 വർഷത്തിനകം 100 ഇടങ്ങളിൽ പദ്ധതി നടപ്പാക്കും


Source link

Related Articles

Back to top button