BUSINESS

ട്രംപിന്റെ ഉപരോധ നീക്കത്തിൽ ‘ചബഹാർ’; ഇളവുകൾ തെറിച്ചേക്കും, ഉലയുമോ മോദി-ട്രംപ് ഫ്രണ്ട്ഷിപ്പ്?


ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയെ മധ്യേഷ്യൻ രാജ‍്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാർ തുറമുഖത്തിന് ഉപരോധം വന്നാൽ, തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യക്കത് കനത്ത അടിയാകും.  ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ സമ്മർദനയം സ‍ൃഷ്ടിക്കുന്നതിന്റെ ഭാഗമായി ട്രംപ് പുതിയ ഉപരോധക്കരാറിൽ ഒപ്പിട്ടതാണ് ഇന്ത്യക്ക് ലഭിച്ചിരുന്ന ഇളവുകളെയും ബാധിച്ചേക്കുക. ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യത മനസ്സിലാക്കണമെന്ന് മുൻപ് ബൈഡൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യക്ക് ഇളവും അനുവദിച്ചിരുന്നു. ഈ ഇളവാണ് ട്രംപ് എടുത്തുകളഞ്ഞേക്കുക.


Source link

Related Articles

Back to top button