തലോടലിനു പിന്നാലെ ഇനി കേന്ദ്രം വക ‘തല്ലും’; ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറച്ചേക്കും


ബജറ്റിൽ ആദായനികുതിയിൽ വൻ ഇളവുകൾ സമ്മാനിച്ച കേന്ദ്ര സർക്കാർ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ (small savings scheme) പലിശനിരക്കും കുറച്ചേക്കും. പോസ്റ്റ് ഓഫീസ് സേവിങ്സ് നിക്ഷേപങ്ങൾ, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മഹിളാ സമ്മാൻ നിധി, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, കിസാൻ വികാസ് പത്ര എന്നിങ്ങനെ, ചെറുകിട വരുമാനമുള്ള കുടുംബങ്ങൾ വലിയതോതിൽ ആശ്രയിക്കുന്ന പദ്ധതികളാണിവ. ഇവയുടെ പലിശ കുറയുന്നത് സാധാരണക്കാരെയും മുതിർന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കും. മഹിളാ സമ്മാൻ നിധി ഒഴികെയുള്ള പദ്ധതികളുടെ പലിശ കുറച്ചേക്കുമെന്നാണ് സൂചനകൾ. 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ചേരാനുള്ള സമയം ഈവർഷം മാർച്ച് 31വരെയാണ്.


Source link

Exit mobile version