ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്യുന്ന കൗരവപ്പട, രക്ഷകനായി ശ്രീകൃഷ്ണൻ; എഎപിയുടെ തോൽവിക്കു പിന്നാലെ സ്വാതി മലിവാൾ

ന്യൂഡല്‍ഹി ∙ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പരിഹാസവുമായി രാജ്യസഭ എംപി സ്വാതി മലിവാള്‍. ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന്റെ പെയിന്റിങ് പങ്കുവച്ച സ്വാതിയുടെ എക്‌സ് പോസ്റ്റ് സമൂഹമാധ്യമത്തില്‍ വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. കൗരവർ ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും വസ്ത്രം നൽകുന്ന ശ്രീകൃഷ്ണന്റെയും ചിത്രമാണ് സ്വാതി എക്സിൽ പങ്കുവച്ചത്.അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ വച്ച് സഹായി ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചെന്ന് സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. വിവാദത്തിനു പിന്നാലെ ആംആദ്മി പാർട്ടിയുമായി സ്വാതി ഇടയുകയായിരുന്നു. ഡല്‍ഹിയിലെ മാലിന്യ പ്രശ്‌നത്തില്‍ പ്രതിഷേധവുമായെത്തിയ സ്വാതി കഴിഞ്ഞ ആഴ്ച കേജ്‌രിവാളിന്റെ വസതിയില്‍ മാലിന്യം തള്ളിയിരുന്നു. ഇതിനുപിന്നാലെ സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Source link