ഗഹാൻ, ഗഹാൻ റിലീസ് ഫീസ് കുത്തനെ കൂട്ടി കെ.എൻ. ബാലഗോപാൽ


തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ ഭൂമി പണയംവച്ച് വായ്പയെടുക്കുമ്പോൾ റജിസ്റ്റർ ചെയ്യുന്ന ഗഹാനും പണയത്തുക പൂർണമായി തിരിച്ചടച്ചതിനുള്ള റജിസ്ട്രേഷൻ രേഖയായ ഗഹാൻ റിലീസിനും ഫീസ് കുത്തനെ കൂട്ടി. ഇതിലൂടെ 15 കോടി രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷ. നിലവിൽ 100 രൂപ വീതമാണു ഫീസെങ്കിൽ അടുത്ത സാമ്പത്തികവർഷം മുതൽ പണയത്തുക അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാകും നിരക്കുകൾ. ഗഹാൻ റിലീസുകൾക്കുള്ള ഫീസ് നിരക്ക് പലിശത്തുക ഉൾപ്പെടുത്താതെ പ്രിൻസിപ്പൽ തുകയ്ക്കു മാത്രമായിരിക്കും.


Source link

Exit mobile version