INDIALATEST NEWS

ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്തു; പരാജയപ്പെട്ടവർ കഠിനമായി പരിശ്രമിക്കണമെന്ന് പ്രിയങ്ക ഗാന്ധി


കൽപറ്റ∙ ഡൽഹിയിലെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തിരഞ്ഞെടുപ്പിനു മുന്‍പേ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ തന്നെ വ്യക്തമായിരുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങളെന്നും പ്രിയങ്ക പറഞ്ഞു. പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാവിലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നും ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്നു ദിവസത്തെ സന്ദർശനത്തിനായി തന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ എത്തിയതായിരുന്നു പ്രിയങ്ക.


Source link

Related Articles

Back to top button