INDIA

‘ജനശക്തിയാണ് പരമപ്രധാനം; വികസനം വിജയിക്കുന്നു’: ഡൽഹിയിലെ ബിജെപി വിജയത്തിൽ മോദിയുടെ കുറിപ്പ്

‘ജനശക്തിയാണ് പരമപ്രധാനം, വികസനം വിജയിക്കുന്നു’; ബിജെപി വിജയത്തിൽ മോദിയുടെ കുറിപ്പ് | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | Delhi Victory | Modi Highlights People’s Strength and Development | Malayala Manorama Online News

‘ജനശക്തിയാണ് പരമപ്രധാനം; വികസനം വിജയിക്കുന്നു’: ഡൽഹിയിലെ ബിജെപി വിജയത്തിൽ മോദിയുടെ കുറിപ്പ്

ഓൺലൈൻ ഡെസ്ക്

Published: February 08 , 2025 03:13 PM IST

Updated: February 08, 2025 03:56 PM IST

1 minute Read

ഡൽഹി തിരഞ്ഞെടുപ്പിലെ ബിജെപി വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ

ന്യൂഡൽഹി∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ നേടിയ വിജയത്തിനു പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞു നരേന്ദ്ര മോദി. ‘‘ജനശക്തിയാണു പരമപ്രധാനം, വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്കു ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നമിക്കുന്നു. ഈ മികച്ച വിജയത്തിൽ ഞങ്ങൾക്ക് എളിമയും ബഹുമാനവുമുണ്ട്. ഡൽഹിയുടെ വികസനത്തിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. അക്കാര്യത്തിൽ ഞങ്ങൾ ഉറപ്പ് നൽകുന്നു.’’ – മോദി എക്സിൽ കുറിച്ചു.

‘‘ബിജെപിയുടെ ഓരോ പ്രവർത്തകനിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ രാപ്പകൽ കഠിനാധ്വാനം ചെയ്താണ് ഈ മികച്ച വിജയത്തിലേക്ക് എത്തിയത്. ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും ഡൽഹിയിലെ ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും’’ – മോദി എക്സിൽ കുറിച്ചു. ഡൽഹിയിലെ വിജയത്തിനു പിന്നാലെ വൈകിട്ട് ബിജെപി ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.

English Summary:
Delhi Assembly Election Results 2025: Narendra Modi celebrates BJP’s historic Delhi victory after 27 years, emphasizing the people’s strength and commitment to development and good governance. He thanked BJP workers and pledged continued service to Delhi’s citizens.

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 53taqsghttmocbohjeqoe39j7e mo-politics-leaders-narendramodi


Source link

Related Articles

Back to top button