BUSINESS

വാഗ്ദാനത്തിന് കുറവില്ല; കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ ഇക്കുറി 107 കോടി, കഴിഞ്ഞ ബജറ്റിൽ നിന്ന് എന്തുകിട്ടി?


തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം.ആധുനിക ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനാണു പണം. നിലവിൽ 15 വർഷം പിന്നിട്ട, പൊളിക്കേണ്ട സ്ഥിതിയിലായ 1700 ബസുകളും സർവീസിന് അയയ്ക്കേണ്ട ഗതികേടിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിനും വർക്‌ഷോപ്, ഡിപ്പോകൾ എന്നിവയുടെ ആധുനികീകരണത്തിനുമായി 38.70 കോടിയും കംപ്യൂട്ടർവൽക്കരണത്തിനും ഇ-ഗവേണൻസിനുമായി 12 കോടി രൂപയും നീക്കിവച്ചു.


Source link

Related Articles

Back to top button