INDIALATEST NEWS

‘വിധി വിനയത്തോടെ സ്വീകരിക്കുന്നു; ജനസേവനം തുടരും’: ബിജെപിയെ അഭിനന്ദിച്ച് കേജ്‍രിവാൾ


ന്യൂഡൽഹി ∙ ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്നു  പ്രതീക്ഷിക്കുന്നതായും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ കേജ്‍രിവാൾ പ്രതികരിച്ചത്. ‘‘കഴിഞ്ഞ 10 വർഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കു വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നതു തുടരുകയും ചെയ്യും’’ – അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ബിജെപി നേതാവ് പർവേശ് വർമയാണ് കേജ്‌രിവാളിനെതിരെ അട്ടിമറി വിജയം നേടിയത്. 4,089 വോട്ടുകൾക്കായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തകർച്ചയാണു എഎപി നേരിട്ടത്. 70 സീറ്റുകളിൽ 23 ഇടത്തു മാത്രമാണു എഎപി ലീഡ് ചെയ്യുന്നത്.


Source link

Related Articles

Back to top button