മലയാളികൾക്ക് ഒട്ടും അഭിലഷണീയമല്ലാത്ത തൊഴിൽ സാഹചര്യം! പ്രവാസത്തെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കില്ല

തിരുവനന്തപുരം ∙ ജനനനിരക്കിലെ കുറവു മുതൽ കുടിയേറുന്ന മലയാളികൾ നേരിടുന്ന ദുരിതം ഉൾപ്പെടെ പങ്കുവച്ച ബജറ്റിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ. കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതിന്റെയും പ്രായമായവരുടെ അനുപാതം വർധിക്കുന്നതിന്റെയും പ്രത്യാഘാതങ്ങൾ ഏറെ ഗൗരവത്തോടെ കാണണമെന്നാണ് അഭിപ്രായം. 2014ൽ സംസ്ഥാനത്ത് 5.34 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചെങ്കിൽ 2024ൽ 3.48 ആയി കുറഞ്ഞു.എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ചു പ്രോത്സാഹിപ്പിക്കുന്ന സമീപനം തിരുത്തണം. കേരളത്തിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന വിദഗ്ധതൊഴിലാളികൾക്കുപോലും ക്ഷാമം അനുഭവപ്പെടുമ്പോൾ മലയാളികൾ വിദേശത്ത് ഒട്ടും അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളിൽ പണിയെടുക്കുന്ന സ്ഥിതിയാണുള്ളത്. വിദേശത്തെ തൊഴിൽ കമ്പോളത്തെക്കുറിച്ചു ശരിയായ ധാരണയില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണം. വിദ്യാർഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. ഈ സ്ഥിതിക്കു മാറ്റംവരുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിയർ ഗൈഡൻസ് സെല്ലുകളെ പങ്കെടുപ്പിച്ചു ബോധവൽക്കരണം നടത്തുമെന്നു ബജറ്റിൽ പറയുന്നു.
Source link