BUSINESS
അടുത്ത സാമ്പത്തികവർഷം ഭേദപ്പെട്ട വളർച്ചയുണ്ടാകുമെന്നാണ് ആർബിഐ

ന്യൂഡൽഹി ∙ ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം 6.7 ശതമാനമായിരിക്കും രാജ്യത്തിന്റെ വളർച്ചാനിരക്കെന്ന് ആർബിഐയുടെ അനുമാനം. കഴിഞ്ഞ ആഴ്ച കേന്ദ്രം പാർലമെന്റിൽ വച്ച സാമ്പത്തികസർവേ അനുസരിച്ച് 6.3-6.8% വരെയാണ് പ്രവചിച്ചത്. അടുത്ത സാമ്പത്തികവർഷം ഭേദപ്പെട്ട വളർച്ചയുണ്ടാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.വിലക്കയറ്റം സംബന്ധിച്ച് നടപ്പുസാമ്പത്തികവർഷത്തെ അനുമാനം 4.8 ശതമാനമാണ്. അടുത്ത വർഷമിത് 4.2 ശതമാനം. 4 ശതമാനത്തിനടുത്തേക്ക് വിലക്കയറ്റത്തോത് എത്തിക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം. ലക്ഷ്യം 4 ശതമാനമാണെങ്കിലും 2% കൂടിയാലും കുറഞ്ഞാലും ആർബിഐയുടെ സഹനപരിധിക്കുള്ളിൽ തന്നെയാണ് നിരക്ക്.
Source link