BUSINESS

സ്ലീപ്പറായാലും ഓർഡിനറി ആയാലും ടൂറിസ്റ്റ് വണ്ടിക്ക് ഇനി ഒരേ നികുതി; ഇതാ സ്ലാബ്


തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നികുതി ഏകീകരിച്ചു. ടൂറിസത്തിന്റെ ഭാഗമായി യാത്രാസൗകര്യം വർധിപ്പിക്കുന്നതിനാണ് നടപടി. ടൂറിസ്റ്റ് ബസുകളിലും കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിലും സീറ്റിന്റെ നിലവാരം അനുസരിച്ചായിരുന്നു കേരളത്തിൽ നികുതി ഏർപ്പെടുത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത രീതി 10 വർഷം മുൻപാണ് കേരളം നടപ്പാക്കിയത്. കേന്ദ്രസർക്കാരിന്റെ വാഹൻ സോഫ്റ്റ്‌‌വെയറിൽ ഇത്തരത്തിൽ സീറ്റ് തരംതിരിച്ച് നികുതി നിർണയിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ കേരളത്തിലെ വാഹനങ്ങൾക്ക് മാത്രമല്ല, പുറത്തുനിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റുകളുമായി വരുന്ന വാഹനങ്ങളും പ്രതിസന്ധിയിലായിരുന്നു.


Source link

Related Articles

Back to top button