BUSINESS
വാക്കുകൾ വെട്ടിക്കുറച്ച് പുതിയ ആദായനികുതി ബിൽ; നിലവിലെ നിയമത്തിൽ അഞ്ചരലക്ഷം

ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം.ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ മാത്രമെന്നാണു എന്നാണ് വിവരം. കാലഹരണപ്പെട്ട പല വ്യവസ്ഥകളും ഒഴിവാക്കും. ചില പിഴത്തുകൾ പൂർണമായും റദ്ദാക്കിയേക്കും. 1961നു ശേഷമുണ്ടായ ഭേദഗതികളും മറ്റും പുതിയ നിയമത്തിൽ ലളിതമാക്കും.
Source link