‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’: കോൺഗ്രസിനെയും എഎപിയെയും വിമർശിച്ച് ഒമർ അബ്ദുല്ല

‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’; കോൺഗ്രസ്, എഎപി പാർട്ടികളെ വിമർശിച്ച് ഒമർ അബ്ദുള്ള | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | Omar Abdullah Slams Congress and AAP After Delhi Election Debacle | Malayala Manorama Online News
‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’: കോൺഗ്രസിനെയും എഎപിയെയും വിമർശിച്ച് ഒമർ അബ്‌ദുല്ല
ഓൺലൈൻ ഡെസ്ക്
Published: February 08 , 2025 11:37 AM IST
1 minute Read
ഒമർ അബ്‌ദുല്ല (ചിത്രം: https://www.facebook.com/profile.php?id=100044955880573&sk=photos)
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ എഎപിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ അബ്ദുല്ല എക്സിൽ കുറിച്ചത്. ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേക്കെന്ന് സൂചനകൾ പുറത്തുവന്നതോടെയാണ് നാഷനൽ കോൺഫറൻസ് ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസിനെയും എഎപിയെയും വിമർശിച്ചു രംഗത്തെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എഎപിയും കോൺഗ്രസും മത്സരിച്ചത്. ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എഎപിയും 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്. എന്നാൽ സഖ്യം പിരിഞ്ഞിട്ടും കനത്ത തോൽവിയാണ് എഎപി ഡൽഹിയിൽ നേരിട്ടത്. ബിജെപി ഇതര വോട്ട് ഭിന്നിച്ചുവെന്നാണ് വിലയിരുത്തൽ.
English Summary:
Omar Abdullah’s Sharp Criticism of Congress, AAP: Omar Abdullah criticizes Congress and AAP after their Delhi election defeat, highlighting the division within the INDIA alliance and its impact on the upcoming Lok Sabha elections. The National Conference leader’s comments underscore the challenges facing the opposition.
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-omarabdullah 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 121cnfic2tj15jr5vbpp90u900 mo-elections-delhi-assembly-election-2025 mo-politics-parties-congress mo-politics-parties-aap
Source link