KERALAM
ജയിൽ നവീകരണത്തിന് 20 കോടി

തിരുവനന്തപുരം: ബഡ്ജറ്റിൽ വിവിധ ജയിലുകളുടെയും കറക്ഷണൽ ഹോമുകളുടെയും നിർമ്മാണത്തിനും നവീകരണത്തിനും 20 കോടി വകയിരുത്തി. സ്ഥലപരിമിതിയുള്ള ജയിലുകളിലെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ പണം വകയിരുത്തും. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് 15 കോടിയും വകയിരുത്തി. ജയിൽ വകുപ്പിന്റെ വിഹിതത്തിലും 11.50 കോടി രൂപ വർദ്ധിപ്പിച്ചു.
Source link