LIVE തുടർഭരണം ഉറപ്പെന്ന് എഎപി, ആത്മവിശ്വാസത്തിൽ ബിജെപി; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഡൽഹി തിരഞ്ഞെടുപ്പ് ഫലം – Delhi Assembly Election Results 2025 | New Delhi Elections 2025 | Assembly Polls Counting | Voting Percentage | Delhi Election Winners 2025 | Delhi Election Latest News in Malayalam | Malayala Manorama Online News – ഡൽഹി തിരഞ്ഞെടുപ്പ് ഫലം 2025 | ദില്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ | വോട്ടെണ്ണൽ നില | വോട്ട് ശതമാനം | എ എ പി | ബി ജെ പി | കോൺഗ്രസ്സ് | ആം ആദ്മി പാർട്ടി | മലയാള മനോരമ ഓൺലൈൻ ന്യൂസ്
ഓൺലൈൻ ഡെസ്‌ക്
Published: February 08 , 2025 06:59 AM IST
1 minute Read
ഡൽഹി തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപന ദിനത്തിൽ സൗത്ത് എക്സ്റ്റൻഷനിൽ വിവിധ പാർട്ടികളുടെ കൊടി തോരണങ്ങളാൽ നിറഞ്ഞ തെരുവ്. ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ
ന്യൂഡൽഹി ∙ വീറും വാശിയും നിറഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
അതേസമയം 15 വർഷത്തിനു ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവിനു ഇന്ന് ഡൽഹി സാക്ഷിയാകുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. മദ്യനയ അഴിമതിയിൽ ജയിലിലടയ്ക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കേജ്‌രിവാളിനും എഎപിക്കും ജയം നിലനിൽപിന് അനിവാര്യമാണ്. എക്സിറ്റ് പോൾ ഫലങ്ങളെ എഎപി പൂർണമായും തള്ളിക്കളയുന്നുണ്ട്. ഡൽഹിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചെന്നും പാർട്ടി ആരോപിക്കുന്നു.
19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 2 കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റൽ ഫ്രെയിം ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ മെഷീനുകൾ എന്നിവയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.
English Summary:
Delhi Election Results 2025 Updates: Live Updates from Delhi Elections 2025 Vote Counting
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 64876e6usmrpjk5vdh1hmtlih4 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-leaders-arvindkejriwal mo-politics-parties-congress mo-politics-parties-aap
Source link