ക്ഷേമ പെൻഷൻ കൂട്ടാത്തതിന് കാരണം ജനങ്ങൾക്കറിയാം:മന്ത്രി

തിരുവനന്തപുരം:ബഡ്ജറ്റിൽ ക്ഷേമപെൻഷൻ കൂട്ടുമെന്നായിരുന്നു പരക്കെയുള്ളപ്രതീക്ഷയെങ്കിലും എന്ത് കൊണ്ട് കൂട്ടിയില്ലെന്നത് ജനങ്ങൾക്കറിയാമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
,,,ഇടതുമുന്നണി സർക്കാരിന് ബഡ്ജറ്റ് സങ്കീർണ്ണരേഖയല്ല. അത് ജനങ്ങൾ അറിയണം.
സാമൂഹ്യക്ഷേമ പെൻഷൻ കൃത്യമായി നൽകുന്ന സർക്കാരാണിത്.ഇപ്പോൾ മൂന്ന് ഗഡു കുടിശികയുണ്ട്. 3000കോടി രൂപ വേണം . അത് നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് ശേഷം പെൻഷൻ കൂട്ടുന്നത് ആലോചിക്കും. പെൻഷൻ 2500രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. കേന്ദ്രസർക്കാർ ഇത്ര കടുത്ത പ്രതികാര നടപടികൾ ചെയ്യുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ല..ബഡ്ജറ്റിൽ പറഞ്ഞതെല്ലാം നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ്. ഭാവിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകാതിരിക്കാനുള്ള നിക്ഷേപ സമീപനങ്ങളും പദ്ധതികളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത് നടപ്പാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ജീവനക്കാരുടേയും പെൻഷൻകാരുടേയും എല്ലാ ആനുകൂല്യങ്ങളും കൊടുത്തുതീർക്കുമെന്നും മന്ത്രി
പറഞ്ഞു.
Source link