മകന്റെ വിവാഹം ലളിതമാക്കി 10,000 കോടി നൽകി അദാനി

മകന്റെ വിവാഹം ലളിതമാക്കി 10,000 കോടി നൽകി അദാനി | മനോരമ ഓൺലൈൻ ന്യൂസ് – Gautam Adani’s philanthropic donation of ₹10,000 crore followed his son’s simple wedding. This significant contribution will support the construction of vital infrastructure for education and healthcare | India News, Malayalam News | Manorama Online | Manorama News
മകന്റെ വിവാഹം ലളിതമാക്കി 10,000 കോടി നൽകി അദാനി
മനോരമ ലേഖകൻ
Published: February 08 , 2025 03:13 AM IST
1 minute Read
അഹമ്മദാബാദ് ∙ മകന്റെ വിവാഹം ആർഭാടരഹിതമായി നടത്തിയ ശതകോടീശ്വരൻ ഗൗതം അദാനി സമൂഹസേവനപ്രവർത്തനങ്ങൾക്ക് 10,000 കോടി രൂപ സംഭാവന ചെയ്തു. മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്കു കെട്ടിടങ്ങൾ, നൈപുണ്യവികസനകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായാണ് പണം ചെലവഴിക്കുക. കഴിഞ്ഞ മാസം മഹാകുംഭമേളയിൽ മകന്റെ വിവാഹം ലളിതവും പരമ്പരാഗതവുമായ രീതിയിൽ നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചിരുന്നു.
ഗൗതം അദാനിയുടെ മകനും അദാനി എയർപോർട്സ് ഡയറക്ടറുമായ ജീത് അദാനിയും വജ്ര വ്യാപാരി ജൈമിൻ ഷായുടെ മകൾ ദിവയുമായുള്ള വിവാഹം ഇന്നലെ അഹമ്മദാബാദിലെ അദാനി ശാന്തിഗ്രാം ടൗൺഷിപ്പിലെ ബെൽവീദെരെ ക്ലബിൽ ആയിരുന്നു. പരമ്പരാഗത ഗുജറാത്തി രീതിയിൽ ലളിതമായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഭിന്നശേഷിക്കാരായ സ്ത്രീകളെ സഹായിക്കുന്നതിനായി 2 ദിവസം മുൻപ് ‘മംഗൾ സേവ’ എന്ന പദ്ധതി ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടക്കമായി ഈയിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ 500 യുവതികൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകുകയും ചെയ്തു. സംരംഭങ്ങൾ ആരംഭിച്ച ഇത്തരം 21 ദമ്പതികളെ ജീത് നേരിട്ടു സന്ദർശിച്ച് സഹായം കൈമാറി.
English Summary:
Adani’s ₹10,000 Crore Donation: Gautam Adani’s philanthropic donation of ₹10,000 crore followed his son’s simple wedding. This significant contribution will support the construction of vital infrastructure for education and healthcare
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-news-common-kumbh-mela mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 69t1v2e671vl47avdjaehevias mo-lifestyle-wedding
Source link