KERALAM

ധർമ്മടത്ത് 130 കോടി ചെലവിൽ ഗ്ലോബൽ ഡയറി വില്ലേജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 130 കോടി ചെലവിൽ ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കും.മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ഈ സാമ്പത്തിക വർഷത്തിൽ ആദ്യ ഘട്ടമായി 10 കോടി രൂപ അനുവദിച്ചു. ഇതുൾപ്പടെ ക്ഷീരവികസന മേഖലയ്ക്ക് 120.93 കോടി വകയിരുത്തി. നെട്ടുകാൽത്തേരിയിൽ പുതിയ കാലിത്തീറ്റ ഫാ സ്ഥപിക്കാൻ 10 കോടിയും വകയിരുത്തി.

മൃഗസംരക്ഷണത്തിന്

317.90 കോടി

പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടിക്ക് 48.50 കോടി രൂപ ഉൾപ്പടെ
മൃഗസംരക്ഷണ മേഖലയ്ക്കായി 317.90 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി.ഇതിൽ 159.63 കോടി മൃഗസംരക്ഷണ വകുപ്പിനും 30 കോടി നബാർഡ്- ആർ.ഐ.ഡി.എഫ് വായ്പയ്ക്കും 9 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള സംസ്ഥാന വിഹിതവുമാണ്.

വെറ്റിനറി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 41.18

ബീജസങ്കലന സൗകര്യങ്ങൾ വർധിപ്പിക്കാൻ 9.20 കോടി.

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് 32.46 കോടി

മീറ്റ് പ്രോഡക്ട് ഓഫ്‌ ഇന്ത്യക്ക് 17.14 കോടി.

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് 32.46 കോടി

മീറ്റ് പ്രോഡക്ട് ഓഫ്‌ ഇന്ത്യക്ക് 17.14 കോടി.


Source link

Related Articles

Back to top button