INDIALATEST NEWS

താലിമാലയിൽ കസ്റ്റംസ് കൈവയ്ക്കരുത്; മതാചാരങ്ങളെ ബഹുമാനിക്കണമെന്ന് മദ്രാസ് ഹൈക്കോടതി


ചെന്നൈ∙നവ വധുവിന്റെ താലിമാല പിടിച്ചെടുത്ത ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെ മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചു. മതാചാരങ്ങളെ ഉദ്യോഗസ്ഥർ മാനിക്കണമെന്നു നിർദേശിച്ച കോടതി മാല ഉടൻ തിരിച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. 2023ൽ തീർഥാടനത്തിന് ഭർത്താവിനൊപ്പമെത്തിയ ശ്രീലങ്കൻ യുവതിയിൽ നിന്നാണു 88 ഗ്രാം ഭാരമുള്ള സ്വർണ മാല പിടിച്ചത്. 45 ഗ്രാം ഭാരമുള്ള സ്വർണ വളകളും യുവതി ധരിച്ചിരുന്നു.  നവദമ്പതികൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു സാധാരണമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ചട്ടങ്ങളുടെ പേരിൽ യാത്രക്കാരുടെ അന്തസ്സിനെയും അവകാശങ്ങളെയും അവഹേളിക്കരുതെന്നും ഓർമിപ്പിച്ചു.


Source link

Related Articles

Back to top button