പ്രത്യക്ഷ നികുതി ഇളവുകളിലൂടെ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ കൈയ്യിൽ മാത്രമാണ് കൂടുതൽ പണം നൽകിയതെങ്കിൽ, മോണിറ്ററി പോളിസി തീരുമാനത്തിലൂടെ ഇന്ന് കേന്ദ്ര ബാങ്ക് എല്ലാ വിഭാഗം ജനങ്ങളുടെ കൈയ്യിലും പണ ലഭ്യത വർധിപ്പിച്ചു. നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച സുപ്രധാന തീരുമാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഡോളർ ശക്തിപ്പെടുകയും ഇന്ത്യൻ രൂപ ക്ഷയിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്തും നിരക്ക് കുറക്കാനുള്ള കേന്ദ്ര ബാങ്കിന്റെ തീരുമാനം പ്രതീക്ഷിച്ചിരുന്നതെങ്കിലും വ്യത്യസ്തമാണിത്. സമ്പദ് വ്യവസ്ഥയുടെ വളർച്ചയും വിലക്കയറ്റ നിയന്ത്രണവും പണലഭ്യതയുടെ മാനേജ്മെന്റും തങ്ങളുടെ ഉത്തരവാദിത്തമാണെന്നിരിക്കിലും ഇക്കാര്യങ്ങളിൽ ആവശ്യമായ, ഉചിതമെന്നു തോന്നുന്ന ഫ്ലെക്സിബിലിറ്റി കൈകൊള്ളുവാൻ ഉള്ള അധികാരം കേന്ദ്ര ബാങ്കിനുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പുതിയ ഗവർണർ സഞ്ജയ് മൽഹോത്ര തന്റെ ആദ്യത്തെ മോണിറ്ററി പോളിസി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഇത് വളരെ വ്യക്തവും ധീരവുമായ നിലപാട് ആണ്.
Source link
നാല് വർഷത്തെ കാത്തിരിപ്പ്, എല്ലാ ജനങ്ങളുടെയും കൈയിലേയ്ക്ക് പണം! പുതിയ ഗവർണറുടെ ധീരമായ തീരുമാനം
