BUSINESS

ജിഡിപി വളർച്ചാപ്രതീക്ഷ വീണ്ടും വെട്ടിക്കുറച്ച് റിസർവ് ബാങ്ക്; പണപ്പെരുപ്പം താഴും, പലിശഭാരം ഇനിയും കുറയും


ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാ അനുമാനം വീണ്ടും വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യ 6.7% വളരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന പണനയ നിർണയ സമിതിയുടെ (എംപിസി) അനുമാനം. ഇന്ത്യ നടപ്പുവർഷം 6.6 ശതമാനമേ വളരാനിടയുള്ളൂ എന്ന് കഴിഞ്ഞ എംപിസി നയപ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് അഭിപ്രായപ്പട്ടിരുന്നു. നേരത്തേ വിലയിരുത്തിയ 7.2 ശതമാനത്തിൽ നിന്നാണ് നടപ്പുവർഷത്തെ വളർച്ചാപ്രതീക്ഷ വെട്ടിത്താഴ്ത്തിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ആദ്യഘട്ട റിപ്പോർട്ടിൽ ഈ വർഷം 6.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയായിരിക്കും ഇത്.


Source link

Related Articles

Back to top button