BUSINESS

സൈബർ തട്ടിപ്പ് തടയാൻ ബാങ്കുകൾക്ക് ഇനി പുത്തൻ ഇന്റർനെറ്റ് ഡൊമെയ്ൻ; തുടക്കം ഏപ്രിലിൽ


രാജ്യത്ത് വർധിക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) പുതിയ ഇന്റർനെറ്റ് ഡൊമെയ്ൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക്. ബാങ്ക്.ഇൻ (bank.in) എന്ന പുതിയ ഡൊമെയ്നാണ് ഈ വർഷം ഏപ്രിൽ മുതൽ നടപ്പാക്കുകയെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.സൈബർ തട്ടിപ്പുകൾ തടഞ്ഞ്, സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. ബാങ്കുകളുടെ വെബ്സൈറ്റ് നാമത്തിനൊപ്പമാണ് ബാങ്ക്.ഇൻ എന്ന് കൂട്ടിച്ചേർക്കുക. ഇത് യഥാർഥ ബാങ്ക് വെബ്സൈറ്റാണോ എന്ന് തിരിച്ചറിയാനും ഇടപാടുകൾ സുരക്ഷിതമായി നടത്താനും ഉപഭോക്താക്കളെ സഹായിക്കും. തട്ടിപ്പുകാർക്ക് ഈ ഇന്റർനെറ്റ് ഡൊമെയ്ൻ ഉപയോഗിക്കാനാവില്ലെന്ന നേട്ടവുമുണ്ട്. അതിനാൽ, വ്യാജ വെബ്സൈറ്റുകളെ തിരിച്ചറിയാനും ഉപഭോക്താക്കൾക്ക് കഴിയും. സുരക്ഷിതമായ ധനകാര്യ സേവനങ്ങൾ സുഗമമാക്കുക, അതുവഴി ഡിജിറ്റൽ ബാങ്കിങ്, പേയ്മന്റ് സേവനങ്ങളിൽ ഉപഭോക്തൃവിശ്വാസം വർധിപ്പിക്കുക എന്നിവയും റിസർവ് ബാങ്കിന്റെ ലക്ഷ്യമാണ്.


Source link

Related Articles

Back to top button