ASTROLOGY

പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രാധാന്യമുള്ള ശിവക്ഷേത്രം; തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വരർ ക്ഷേത്രം

പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രാധാന്യമുള്ള ശിവക്ഷേത്രം; തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വരർ ക്ഷേത്രം- Jambukeswarar Temple: A Sacred Pancha Bhoota Sthalam in Thiruchirappalli

പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രാധാന്യമുള്ള ശിവക്ഷേത്രം; തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വരർ ക്ഷേത്രം

ഡോ. പി.ബി. രാജേഷ്

Published: February 06 , 2025 04:40 PM IST

1 minute Read

18 ഏക്കറിൽ സ്ഥതി ചെയ്യുന്ന ക്ഷേത്രത്തിന് 5 ഗോപുരങ്ങളുണ്ട്

Image Credit: balajisrinivasan/ Shutterstock

പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വര അഥവാ തിരുവാണൈക്കാവൽ ക്ഷേത്രം. 18 ഏക്കറിൽ സ്ഥതി ചെയ്യുന്ന ക്ഷേത്രത്തിന് 5 ഗോപുരങ്ങളുണ്ട്. ജംബുകം എന്നാൽ ഞാവൽ എന്നാണ് അർഥം. ഇവിടെ ഒരു വെളുത്ത ഞാവൽ മരം ഉണ്ടായിരുന്നതുകൊണ്ടാണ് ജംബുകേശ്വരർ എന്ന പേരിൽ ഇവിടം അറിയപ്പെടുന്നത് എന്നാണ് വിശ്വാസം. പുതിയ ഒരു ഞാവൽ മരം ഇപ്പോഴും ഇവിടെ കാണാം. ഏതാണ്ട് 2000 വർഷം മുമ്പ് പണിതു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം കാവേരി നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പഞ്ചഭൂതങ്ങളിൽ ഇവിടെ ജലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 

ഒരിക്കൽ പാർവതീ ദേവി ലോകനന്മയ്ക്കായി ശിവന്റെ തപസ്സിനെ പരിഹസിച്ചു. അവളുടെ പ്രവൃത്തിയെ അപലപിക്കാൻ ശിവൻ ആഗ്രഹിച്ചു. തപസ്സു ചെയ്യാൻ കൈലാസത്തിൽ നിന്ന് ഭൂമിയിലേക്ക് പോകാൻ പാർവതിയോട് നിർദ്ദേശിച്ചു. ശിവന്റെ ആഗ്രഹപ്രകാരം അഖിലാണ്ഡേശ്വരിയുടെ രൂപത്തിൽ പാർവതി തപസ്സ് അനുഷ്ഠിക്കാനായി ജംബുവനം കണ്ടെത്തി. കാവേരി നദിയിൽ വെൺ ഞാവൽ മരത്തിന്റെ ചുവട്ടിലായി ഒരു ശിവലിംഗം ഉണ്ടാക്കി ആരാധന ആരംഭിച്ചു. ജലലിംഗം എന്നാണ് ഈ ലിംഗം അറിയപ്പെടുന്നത്. ഒടുവിൽ ശിവൻ അഖിലാണ്ടേശ്വരിയെ ദർശിക്കുകയും ശിവജ്ഞാനം പഠിപ്പിക്കുകയും ചെയ്തു. പടിഞ്ഞാറ് ദർശനമായി നിന്ന ശിവനിൽ നിന്ന് കിഴക്കോട്ട് അഭിമുഖമായിരുന്ന് പാർവതി പാഠങ്ങൾ പഠിച്ചു. കാവേരി നദിയിലെ വെള്ളത്തിൽ നിന്ന് ഒരു ലിംഗം സൃഷ്ടിച്ച് ഇവിടെ തപസ്സനുഷ്ഠിച്ച അഖിലാണ്ഡേശ്വരിയുടെ കഥ ഉൾപ്പെടെ ഈ പുണ്യസ്ഥലത്തെ ചുറ്റിപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.

ശിവലിംഗത്തിന് താഴെ കാവേരി നദിയുടെ ഉറവ എന്ന് വിശ്വസിക്കുന്ന ജലം എപ്പോഴും ഉണ്ടാകും. പാർവതിയാണ് ഇവിടെ വിഗ്രഹം പ്രതിഷ്ഠിച്ചത് എന്നാണ് സങ്കല്പം. ശിവനും പാർവതിയും ഗുരുവും ശിഷ്യയും എന്ന സങ്കൽപമാണിവിടെ. അതിനാൽ തന്നെ പഠിക്കുന്ന കുട്ടികൾ ഇവിടെ സന്ദർശിക്കുന്നത് വളരെ നല്ലതാണ്.
പുരാണ കഥകളെയും ദേവതകളെയും ചിത്രീകരിക്കുന്ന സങ്കീർണമായ കൊത്തുപണികളാൽ അലങ്കരിച്ച ഗോപുരങ്ങൾ ഈ ക്ഷേത്രത്തിനുണ്ട്. മണ്ഡപങ്ങൾ, നിരവധി തൂണുകളുള്ള ഹാളുകൾ എന്നിവ സമുച്ചയത്തെ അലങ്കരിക്കുന്നു. ഓരോന്നിനും തനതായ രൂപകൽപനയും അലങ്കാരവുമുണ്ട്. തൂണുകൾ, ചുവരുകൾ, മേൽക്കൂരകൾ എന്നിവ അതിമനോഹരമായ ശിൽപങ്ങളും മതപരമായ വിവരണങ്ങളും ക്ഷേത്രചരിത്രവും ചിത്രീകരിക്കുന്നു.

സുബ്രഹ്മണ്യനെയും ഗണപതിയേയും ദർശിച്ചിട്ടാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നത്. പാർവതിക്കായിപ്രത്യേകം നടയുണ്ട്. ആദിശങ്കരൻ അഖിലാണ്ഡേശ്വരി ദേവിക്ക് ശ്രീയന്ത്രം കൊത്തുപണികളുള്ള കർണാഭരണങ്ങൾ സമർപ്പിച്ചതായി വിശ്വസിക്കുന്നു. നവഗ്രഹളെയും കാലഭൈരവനേയും കുബേരനെയും ദക്ഷിണാ മൂർത്തിയെയും മറ്റനേകം ഉപദേവന്മാരെയും 63 നായകന്മാരെയും ഇവിടെ കാണാം.
പ്രധാന ഉത്സവമായ മഹാശിവരാത്രി ക്ഷേത്രത്തിൽ വലിയ രീതിയിൽ ആഘോഷിക്കുന്നു. പൈങ്കുനി ബ്രഹ്മോത്സവം (മാർച്ച്-ഏപ്രിൽ) ശിവനെ ജയിക്കാൻ വേണ്ടി തപസ്സനുഷ്ഠിച്ച പാർവതിയുടെ ഐതിഹ്യമാണ് ഈ പത്ത് ദിവസത്തെ ഉത്സവം. രാവിലെ 6:00 മുതൽ 12:00 വരെയും വൈകുന്നേരം 4:00 മുതൽ 9:00 വരെയുമാണ് ദർശന സമയം. ക്ഷേത്രത്തിൽ നിന്ന് 8 കിലോമീറ്റർ ദൂരെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ട്രിച്ചി. ക്ഷേത്രത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ട്രിച്ചി എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

English Summary:
The Jambukeswarar Temple in Thiruchirappalli is a significant Shiva temple representing the element of water in the Pancha Bhoota Sthalams. This ancient temple, located on the banks of the Cauvery River, boasts intricate carvings and a rich history deeply intertwined with the legend of Shiva and Parvati.

30fc1d2hfjh5vdns5f4k730mkn-list mo-astrology-temple dr-p-b-rajesh c9bt1ctvd065sljp693ud8kat 7os2b6vp2m6ij0ejr42qn6n2kh-list


Source link

Related Articles

Back to top button