Kerala Budget 2025 ഭക്ഷ്യ സുരക്ഷയില്ലാത്ത കേരളം എങ്ങനെ ബയോ എഥനോൾ പദ്ധതി നടപ്പിലാക്കും?

ഇന്നത്തെ ബജറ്റിൽ ബയോ എഥനോൾ ഗവേഷണത്തിനും ഉല്പാദനത്തിനുമായി 10 കോടി രൂപ വകയിരുത്തി. എന്നാൽ ബയോ എഥനോൾ ഉല്പാദനത്തിന് കാർഷിക വിളകളോ അവയുടെ ഉപോല്‍പ്പന്നങ്ങളോ കൂടുതലായി കൃഷി ചെയ്യുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനും കേരളത്തിന് കഴിയുമോ? അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾക്ക് പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമാണ് ഇത് ബജറ്റിൽ പ്രഖ്യാപിക്കുന്നത് എന്നോർക്കണം. ബയോ എഥനോൾ പദ്ധതികൾ കേരള ബജറ്റിൽ മുൻപും സ്ഥാനം പിടിച്ചിട്ടുണ്ട്.”തിരുവനന്തപുരത്തെ കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പൈലറ്റ് പദ്ധതിയായി രണ്ട് കോടി രൂപ അനുവദിക്കുന്നുണ്ടെ”ന്ന് 2022 ലെ കേരള ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതാണ്. പിന്നീട് ഇത് എത്രമാത്രം മുന്നോട്ടു പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല.
Source link