കേരളത്തെ ഹെൽത്ത് ടൂറിസം രംഗത്ത് ഒരു പ്രധാന ഹബ്ബായി വളർത്താൻ ബജറ്റിൽ ഊന്നൽ നൽകിയത് ഈ മേഖലയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഈ വർഷം 50 കോടി ഇതിനായി വകയിരുത്തി. കേന്ദ്ര ബജറ്റിലും വലിയ ശ്രദ്ധയാണ് ഇക്കുറി ഹെൽത്ത് ടൂറിസത്തിന് നൽകിയിട്ടുള്ളത്. ഏകദേശം 1000 കോടി അമേരിക്കന്‍ ഡോളറിന്റെ ബിസിനസാണ് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈ രംഗത്ത് സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വന്‍തോതില്‍ വികസനം സാധ്യമായാൽ അത് സംസ്ഥാന വളർച്ചയിൽ നിർണായകമാകും. പ്രതിമാസം 100 കോടിയുടെ വരുമാനം കേരളത്തിന് നേടാമെന്നാണ് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ പ്രതിമാസം 40 കോടി നേടുന്നു എന്നാണ് കണക്ക്.
Source link
Kerala Budget 2025 സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻ
