സംരംഭക സ്വപ്നങ്ങൾക്ക് ചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ എലവേറ്റ്

സംരംഭക സ്വപ്നങ്ങൾക്ക് പുതുചിറകു നൽകി മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒന്നാം പതിപ്പിൽ പങ്കെടുത്തത് നൂറുകണക്കിന് സംരംഭകർ. നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ പ്ലാറ്റ്ഫോമാണ് ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’.ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ ഉൾപ്പെട്ട നിക്ഷേപക പാനലിന് മുൻപിൽ ബിസിനസ്/സ്റ്റാർട്ടപ്പ് ആശയം മികച്ച രീതിയിൽ അവതരിപ്പിച്ച് നിക്ഷേപ, മെന്ററിങ് പിന്തുണകൾ നേടാനുള്ള അവസരമാണ് പരിപാടിയിൽ ഒരുക്കിയത്. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ. സജീവ് നായർ ആയിരുന്നു മനോരമ ഓൺലൈൻ എലവേറ്റിന്റെ മെന്റർ.
Source link