സ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക്! ഇന്നു വിലമാറ്റമില്ല; വെള്ളിയും നിശ്ചലം

ആഭരണപ്രിയർക്ക് ആശ്വാസം പകർന്ന് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ ദിവസവും റെക്കോർഡ് പുതുക്കി കുതിക്കുന്ന ട്രെൻഡിനാണ് ഇന്ന് ‘താൽകാലിക’ വിരാമമായത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് വില. രണ്ടും എക്കാലത്തെയും ഉയരമാണ്. 18 കാരറ്റ് സ്വർണവിലയും റെക്കോർഡ് 6,550 രൂപയിൽ തുടരുന്നു. വെള്ളിക്കും മാറ്റമില്ല; ഗ്രാമിന് 106 രൂപ.ഇന്നലെ ഔൺസിന് 2,880 ഡോളർ കടന്ന് റെക്കോർഡ് കുറിച്ച രാജ്യാന്തര സ്വർണവിലയും ഇന്ന് 2,867 ഡോളർ നിലവാരത്തിലേക്ക് കുറഞ്ഞു. ഇതോടൊപ്പം ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 16 പൈസയോളം മെച്ചപ്പെട്ടതും സ്വർണവില കൂടാതിരിക്കാൻ വഴിയൊരുക്കി. അതേസമയം ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർന്നാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 68,665 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,584 രൂപയും.
Source link