ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഇനി വരുമാനം, കെ ഹോംസ് പദ്ധതി വരുന്നു; നീക്കിവച്ചത് അഞ്ച് കോടി

തിരുവനന്തപുരം: കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാദ്ധ്യതകൾ മനസിലാക്കി ടൂറിസത്തിനായി പുതിയ സംരംഭം (കെ ഹോംസ്) ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണെന്നും മന്ത്രി വിശദീകരിച്ചു.
പുതിയ പദ്ധതിയിലൂടെ വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും സാധിക്കും. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി മുസരിസ് ബിനാലെയ്ക്ക് ഏഴ് കോടി രൂപയും ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.
മറ്റ് പദ്ധതികൾ
സർക്കാർ വാഹനങ്ങൾ വാങ്ങാൻ പത്ത് കോടി രൂപ അനുവദിക്കും
ഡി എ കുടിശിക പിഎഫുമായി ലയിപ്പിക്കും.
സൈബർ ആക്രമണങ്ങൾ തടയാൻ രണ്ട് കോടി രൂപ അനുവദിക്കും.
തീരദേശ സംരക്ഷണത്തിന് 100 കോടി രൂപ അനുവദിക്കും.
കയർ വ്യവസായത്തിൽ 107.6 കോടി രൂപ അനുവദിക്കും.
ഖാദി വ്യവസായത്തിന് 14.8 കോടി രൂപ അനുവദിക്കും.
വയോജന പരിപാലനത്തിന് 50 കോടി രൂപ അനുവദിക്കും.
ആരോഗ്യമേഖലയ്ക്ക് 1431.73 കോടി രൂപ അനുവദിക്കും.
Source link