INDIA

സർക്കാർ രൂപീകരിക്കാൻ തയാറെടുത്ത് ബിജെപി; അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെടുമെന്നും പ്രവചനം

സർക്കാർ രൂപീകരിക്കാൻ തയാറെടുത്ത് ബിജെപി; അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെടുമെന്നും പ്രവചനം- മനോരമ ഓൺലൈൻ ന്യൂസ് – AAP | BJP | Delhi Election

സർക്കാർ രൂപീകരിക്കാൻ തയാറെടുത്ത് ബിജെപി; അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെടുമെന്നും പ്രവചനം

മനോരമ ലേഖകൻ

Published: February 07 , 2025 08:44 AM IST

1 minute Read

ഡൽഹി തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപന ദിനത്തിൽ സൗത്ത് എക്സ്റ്റൻഷനിൽ വിവിധ പാർട്ടികളുടെ കൊടി തോരണങ്ങളാൽ നിറഞ്ഞ തെരുവ്. ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പിൻബലത്തിൽ സർക്കാർ രൂപീകരിക്കാൻ തയാറെടുക്കുകയാണ് ബിജെപി. എന്നാൽ, എക്സിറ്റ് പോൾ കണക്കിലെടുക്കുന്നില്ലെന്നാണ് എഎപിയുടെ നിലപാട്. തിരഞ്ഞെടുപ്പുദിവസം പുറത്തുവന്ന 12 എക്സിറ്റ് പോൾ ഫലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് എഎപിക്കു തുടർഭരണം പ്രവചിച്ചത്. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയുടെ ഭരണം ബിജെപിക്ക് ലഭിക്കുമെന്നാണ് ബാക്കിയെല്ലാം വ്യക്തമാക്കിയത്. 

അതേസമയം, മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസിന് പരമാവധി 3 സീറ്റുകളാണു പ്രവചിച്ചത്. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു. എക്സിറ്റ് പോൾ നടത്തിയവർ എഎപിയെ വിലകുറച്ച് കാണുകയാണെന്നായിരുന്നു ന്യൂ‍ഡൽ‌ഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ എതിർ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞത്. ‘എഎപിയുടെ നില അത്ര മോശമാണെന്നു കരുതാനാകില്ല. എക്സിറ്റ് പോൾ ഫലങ്ങളിൽ ഞാനും നിരാശനാണ്. പക്ഷേ, എഎപി മുന്നിലെത്താനുള്ള സാധ്യതകളുണ്ട്. കൃത്യമായ ഫലം നാളെ അറിയാമല്ലോ’– മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ കൂടിയായ സന്ദീപ് ദീക്ഷിത് പറഞ്ഞു.

ഏതൊക്കെയോ മസാജ് സെന്ററുകൾ നടത്തിയ സർവേ ഫലങ്ങളാണു പുറത്തുവന്നതെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ‘തിരഞ്ഞെടുപ്പിൽ എഎപി മുന്നോട്ടുവച്ച ഉറപ്പുകളോടുള്ള ജനങ്ങളുടെ പ്രതികരണം നാളെ അറിയാം. ഇത്തവണയും വ്യക്തമായ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കും’– സഞ്ജയ് സിങ് പറഞ്ഞു. അതേസമയം, ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെടുമെന്നും തന്റെ വിജയം ഉറപ്പിച്ചുകഴിഞ്ഞെന്നുമായിരുന്നു ബിജെപി സ്ഥാനാർഥി പർവേശ് വർമയുടെ പ്രതികരണം. ഡൽഹിയിൽ ഡബിൾ എൻജിൻ സർക്കാർ രൂപീകരിക്കാൻ തയാറെടുപ്പുകൾ തുടങ്ങിയെന്ന് ബിജെപി നേതൃത്വവും അറിയിച്ചു.
എക്സിറ്റ് പോൾ ഫലങ്ങൾ യഥാർഥ തിരഞ്ഞെടുപ്പുഫലത്തിന്റെ വ്യക്തമായ സൂചനയാണെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയുടെ അഭിപ്രായം. ‘പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങളെ ഡൽഹിയിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. നാളെ തിരഞ്ഞെടുപ്പുഫലം വരുമ്പോൾ ഡൽഹിയുടെ മനസ്സിലിരിപ്പ് കൃത്യമായറിയാം’– സച്ച്ദേവ കൂട്ടിച്ചേർത്തു. ‘അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ എഎപിക്കെതിരെ കടുത്ത രോഷമുണ്ടായിരുന്നു. കേജ്‌രിവാളിനെയും ഡൽഹിയിലെ ജനങ്ങൾക്കു മടുത്തു. വികസനത്തിനായി അവർക്കു മുന്നിൽ ബിജെപിയല്ലാതെ മറ്റൊരു ബദലില്ല’– ബിജെപി ദേശീയ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സർവേ നടത്തിയവരും തങ്ങളുടെ പ്രകടനത്തെ വിലകുറച്ച് കണ്ടിരുന്നെന്നും പക്ഷേ, തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പാർട്ടി അധികാരത്തിലെത്തിയെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 60.42% വോട്ടുകളാണു രേഖപ്പെടുത്തിയത്.

English Summary:
Delhi Election : BJP victory in Delhi is predicted by exit polls, signaling Arvind Kejriwal’s potential defeat.

7l9rmqkn1bvotk8e630g598kkb mo-news-common-latestnews mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025


Source link

Related Articles

Back to top button