കരകൗശല മേഖലയെ ശക്തിപ്പെടുത്താൻ വിപണി സാദ്ധ്യത ഉപയോഗിക്കണം: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: കരകൗശല മേഖല ശക്തിപ്പെടുത്താൻ വിപണി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി. രാജീവ്.കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2023 ലെ സംസ്ഥാന കരകൗശല അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.
ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഓൺലൈൻ മാർക്കറ്റിംഗ് ഉൾപ്പെടെ പ്രയോജനപ്പെടുത്തണം. ഇതിന് ആവശ്യമായ പരിശീലനം സംസ്ഥാന കരകൗശല കോർപ്പറേഷന്റെയും വ്യവസായ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ നൽകും.പരമ്പരാഗത, കരകൗശല ഉത്പന്നങ്ങളുടെ വില്പനയ്ക്ക് ടൂറിസം കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം. ദേശീയപാതയുടെ വശങ്ങളിലെ സ്ഥലങ്ങൾ ഇതിന് പ്രയോജനപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ശശിധരൻ പി.എ, എ.പ്രതാപ്, ബിന്ദേഷ് പി.ബി, ജയകുമാരി എം.എൽ, ശെൽവരാജ് കെ.എ, മഹേഷ് പി, ശശികല സി.പി എന്നിവർക്കാണ് 50,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്.
സിപിൻ സി.ജി, സുലൈമാൻകുട്ടി, അരവിന്ദാക്ഷൻ എം.ആർ, അശ്വിനി എസ്.എസ്, ഗണേഷ് സുബ്രഹ്മണ്യം, നാഗപ്പൻ ആർ, രമേശൻ എം.കെ എന്നിവർ 10,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന മെരിറ്റ് സർട്ടിഫിക്കറ്റിന് അർഹരായി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,
വ്യവസായ വാണിജ്യ വകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ.കെ.എസ്. കൃപകുമാർ, രാജീവ് ജി, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ഡയറക്ടർ അനിൽകുമാർ കെ.എസ്, ഹാൻഡിക്രാഫ്റ്റ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ലെനിൻ രാജ് കെ.ആർ എന്നിവർ സംസാരിച്ചു.
Source link