KERALAM

ഡോ. പി.എ. ഫസൽ ഗഫൂർ വീണ്ടും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ്

മലപ്പുറം: മുസ്ളിം എജ്യുക്കേഷണൽ സൊസൈറ്റിയുടെ (എം.ഇ.എസ്) 2025 – 28 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി ഡോ. പി.എ. ഫസൽ ഗഫൂറിനെ ഏഴാം തവണയും തിരഞ്ഞെടുത്തു. പെരിന്തൽമണ്ണ എം.ഇ.എസ്‌ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം തലവനും കേരള ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ അംഗവും കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റ് പ്രസിഡന്റുമാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീൻ തൃശൂർ ഏറിയാട് സ്വദേശിയാണ്. ഒ.സി. മുഹമ്മദ് സലാഹുദ്ദീൻ പൊന്നാനി ആണ് ട്രഷറർ. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഇ.പി. മോയിൻകുട്ടി (വണ്ടൂർ), ടി.എം. സക്കീർ ഹുസൈൻ (പെരുമ്പാവൂർ), എം.എം. അഷ്റഫ് (എറണാകുളം), കെ.മുഹമ്മദ്ഷാഫി (മലപ്പുറം), സംസ്ഥാന സെക്രട്ടറിമാരായി വി.പി.അബ്ദുറഹ്മാൻ (കോഴിക്കോട്), എസ്.എം.എസ്. മുജീബ്റഹ്മാൻ (പാലക്കാട്), ഡോ. അബ്ദുൽറഹീം ഫസൽ (കോഴിക്കോട്), വി.എച്ച്. മജീദ് (കോട്ടയം) എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി വി.മൊയ്തുട്ടി (പെരിന്തൽമണ്ണ), എ.എം.അബൂബക്കർ (എറണാകുളം), സി.ടി.സക്കീർ ഹുസൈൻ (കോഴിക്കോട്), ഡോ. ബി.അബ്ദുൽസലാം (കൊല്ലം), കെ.എം.അബ്ദുൽസലാം (കൊടുങ്ങല്ലൂർ), പ്രൊഫ. എം.കെ. ഫരീത് (ഈരാറ്റുപേട്ട), പി.എച്ച്. നജീബ് (കോട്ടയം), കെ. അബ്ദുൽ ലത്തീഫ് (വളാഞ്ചേരി), പി.എൻ. മുഹമ്മദ് (മലപ്പുറം), പി.കെ. അബ്ദുൽലത്തീഫ് (കോഴിക്കോട്) ഇ. ഷംസുദ്ദീൻ (കൊല്ലം), അഡ്വ. എം.ഇബ്രാഹിംകുട്ടി (കരുനാഗപ്പള്ളി), അഡ്വ. എം. ഹംസ കുരിക്കൾ (നിലമ്പൂർ), അഡ്വ. കെ.എം. നവാസ് (കൊടുങ്ങല്ലൂർ), കെ. അബ്ദുൽ ജലീൽ (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ ഡോ. കെ.എ.ഹാഷിം അറിയിച്ചു.


Source link

Related Articles

Back to top button