BUSINESS

കൊച്ചിൻ ഷിപ്പ്‍യാർഡിലെ ഓഹരി പങ്കാളിത്തം ഇരട്ടിയിലേറെയാക്കി എൽഐസി


പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ഉൾപ്പെടെ നിരവധി കമ്പനികളിലെ ഓഹരി പങ്കാളിത്തം വൻതോതിൽ ഉയർത്തി. പ്രൈംഇൻഫോബെയ്സ്.കോമിന്റെ കണക്കുകൾ ആധാരമാക്കി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം കൊച്ചിൻ ഷിപ്പ്‍യാർഡ്, നെസ്‍ലെ, ഡാബർ, പതഞ്ജലി ഫുഡ്സ് തുടങ്ങിയവയിലെ ഓഹരി പങ്കാളിത്തമാണ് എൽഐസി ഉയർത്തിയത്.സെപ്റ്റംബർ പാദത്തിൽ ഒരു ശതമാനത്തിൽ താഴെയായിരുന്നു കൊച്ചിൻ ഷിപ്പ്‍യാർഡിൽ എൽഐസിയുടെ ഓഹരി പങ്കാളിത്തം. ഡിസംബർ പാദത്തിൽ അത് 2.42 ശതമാനമായി ഉയർത്തി. പ്രോക്റ്റർ ആൻഡ് ഗാംബിളിലെ പങ്കാളിത്തം ഒരു ശതമാനത്തിന് താഴെയെന്നതിൽ നിന്നുയർത്തി 4.23 ശതമാനമാക്കി. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലേത് 4.05ൽ നിന്ന് 7.10 ശതമാനത്തിലേക്കും പതഞ്ജലി ഫുഡ്സിലേത് 3.72ൽ നിന്ന് 5.16 ശതമാനത്തിലേക്കും നെസ്‍ലെയിലേത് 2.79ൽ നിന്ന് 4.12 ശതമാനത്തിലേക്കുമാണ് ഉയർത്തിയത്. 


Source link

Related Articles

Back to top button