‘ഡൽഹി ബിജെപി പിടിക്കും; എഎപി കിതയ്ക്കും’: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ഡൽഹി തിരഞ്ഞെടുപ്പ് ബിജെപി വൻ വിജയം നേടി ഭരണം പിടിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചനം | മനോരമ ഓൺലൈൻ ന്യൂസ് – Delhi Elections: Axis My India Exit Poll Predicts BJP Victory | Delhi Elections | Axis My India | Exit Poll | BJP | ഡൽഹി തിരഞ്ഞെടുപ്പ് | ബിജെപി | ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ | Latest New Delhi News Malayalam | Malayala Manorama Online News
‘ഡൽഹി ബിജെപി പിടിക്കും; എഎപി കിതയ്ക്കും’: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ഓൺലൈൻ ഡെസ്ക്
Published: February 06 , 2025 08:33 PM IST
1 minute Read
ബിജെപി
ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പ് ബിജെപി വൻ വിജയം നേടി ഭരണം പിടിക്കുമെന്ന് കൂടുതൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇന്ന് പുറത്തുവന്ന ആക്സിസ് മൈ ഇന്ത്യ, ചാണക്യ, സിഎൻഎക്സ് എക്സിറ്റ് പോൾ സർവേകളാണ് ബിജെപിയുടെ വിജയം പ്രവചിച്ചത്. ആകെയുള്ള 70 സീറ്റിൽ 45 മുതൽ 55 സീറ്റുവരെ ബിജെപി നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ആം ആദ്മി പാർട്ടി 15 മുതൽ 25 വരെ സീറ്റിലൊതുങ്ങുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് പരമാവധി ഒരു സീറ്റ് മാത്രമേ ലഭിക്കൂ.
ന്യൂഡൽഹി ജില്ലയിലെ 10 സീറ്റിൽ 7ലും ബിജെപി ജയിക്കും. മൂന്നെണ്ണത്തിൽ എഎപിയും വിജയിക്കും. വടക്കുകിഴക്ക് ഡൽഹി ജില്ലയിൽ പത്തിൽ 6ലും ബിജെപിക്കാകും വിജയം. എഎപിക്ക് നാലു സീറ്റ് ലഭിക്കും. തെക്കുകിഴക്കൻ ഡൽഹിയില്‍ എഎപിയും ബിജെപിയും 5 സീറ്റ് വീതം നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.ഡൽഹിയിൽ ബിജെപി 49–61 സീറ്റ് നേടുമെന്നാണ് സിഎൻഎക്സ് പ്രവചനം. എഎപി 10–19 സീറ്റും കോൺഗ്രസ് പരമാവധി ഒരു സീറ്റും നേടുമെന്ന് സിഎൻഎക്സ് പറയുന്നു. 39–44 സീറ്റാണ് ബിജെപിക്ക് ചാണക്യ പ്രവചിക്കുന്നത്. എഎപി 25 മുതൽ 28 വരെ സീറ്റും കോൺഗ്രസ് 2 മുതൽ 3 വരെ സീറ്റും നേടുമെന്നും ചാണക്യയുടെ സർവേ ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും ഡൽഹിയിൽ ബിജെപി തിരിച്ചുവരവ് നടത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
English Summary:
Delhi Elections: Delhi BJP victory predicted in Axis My India exit poll. The survey forecasts a significant win for BJP, while AAP and Congress are projected to secure far fewer seats.
509b0lbksuo27no02jjd5rcugu mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-parties-congress mo-politics-parties-aap
Source link