ആശ്വസിപ്പിക്കുമോ ആർബിഐയും; പലിശ കുറച്ചാൽ ആദായനികുതി ഇളവിനേക്കാൾ ‘ബംപർ ലോട്ടറി’, കുറയും ഇഎംഐ

റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) അവസാന പണനയ പ്രഖ്യാപനം നാളെ. അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കാൽ ശതമാനം (0.25%) കുറച്ചേക്കും. പലിശനിരക്ക് കുറച്ചാൽ അത്, കേന്ദ്ര ബജറ്റിൽ ആദായനികുതി ഇളവ് ലഭിച്ചതിനേക്കാൾ വലിയ ആശ്വാസമായിരിക്കും പൊതുജനങ്ങൾക്കും ബിസിനസ് ലോകത്തിനും സമ്മാനിക്കുക. ആദായനികുതി ഇളവ്, നികുതിദായക കുടുംബങ്ങൾക്കാണ് നേട്ടമായതെങ്കിൽ, ബാങ്ക് വായ്പയുടെ പലിശഭാരം കുറയുന്നത് രാജ്യത്തെ ഒട്ടുമിക്ക കുടുംബങ്ങൾക്കും തന്നെ വലിയ ആശ്വാസമാകും. കോവിഡ് പശ്ചാത്തലത്തിൽ 2020 മേയിലായിരുന്നു റിസർവ് ബാങ്ക് ഇതിനുമുമ്പ് പലിശനിരക്ക് കുറച്ചത്. വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരനായി റിസർവ് ബാങ്ക് ഗവർണർ പദവിയേറ്റെടുത്ത സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞമാസം പടിയിറങ്ങിയ ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്രയുടെ പകരക്കാരൻ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമാണിത്.
Source link