വിലങ്ങും ചങ്ങലയും അണിയിച്ച നിലയിൽ ഇന്ത്യക്കാർ, വീഡിയോ പുറത്തുവിട്ട് US; മനുഷ്യത്വരഹിതമെന്ന് വിമർശനം

വാഷിങ്ടണ്‍: അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരെയാണ് കഴിഞ്ഞദിവസം അമേരിക്ക സൈനിക വിമാനത്തില്‍ തിരിച്ചയച്ചത്. കൈകളില്‍ വിലങ്ങുകളും കാലുകളില്‍ ചങ്ങലയും ധരിപ്പിച്ചാണ് ഇവരെ വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. തിരിച്ചയച്ചവരെ യു.എസ്. കൈകാര്യംചെയ്ത രീതിയില്‍ വ്യാപക പ്രതിഷേധവും ഇന്ത്യയിലുയരുന്നുണ്ട്.അതിനിടെ, ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന്റെ വീഡിയോ യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം മേധാവി മൈക്കിള്‍ ഡബ്ല്യൂ. ബാങ്ക്‌സ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. ഇരുകാലുകളും ചങ്ങലകെണ്ട് ബന്ധിപ്പിക്കപ്പെട്ട ആളുകള്‍ ഉള്ളിലേക്ക് കയറുന്നതും വിമാനം പറന്നുയരുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയിലേയ്ക്ക് കയറ്റിയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യങ്ങളാണ് ഇവയെന്ന് മൈക്കിള്‍ ഡബ്ല്യൂ. ബാങ്ക്‌സ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.
Source link