BUSINESS

ഡോളറിന് വൻ ഡിമാൻഡ്; രൂപ സർവകാല താഴ്ചയിൽ, ദിർഹവും മുന്നേറുന്നു, പ്രവാസികൾക്ക് നേട്ടം


ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിന്റെ പുതിയ സാമ്പത്തികനയങ്ങളുടെ കരുത്തിൽ‌ രാജ്യാന്തര തലത്തിൽ മറ്റു കറൻസികളെ തരിപ്പണമാക്കി ഡോളറിന്റെ മുന്നേറ്റം. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 107.56ൽ നിന്നുയർന്ന് 107.76ൽ എത്തി.ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ചരിത്രത്തിലാദ്യമായി 87.50നും താഴേക്ക് നിലംപൊത്തി. ഒരുഘട്ടത്തിൽ മൂല്യം ഇന്ന് 87.57 എന്ന സർവകാല താഴ്ചയിലേക്ക് വീണു. ഇന്നലെ രേഖപ്പെടുത്തിയ 87.48 എന്ന റെക്കോർഡാണ് തകർന്നത്. റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ പൊതുമേഖലാ ബാങ്കുകൾ വഴി ഡോളർ വിറ്റഴി‍ച്ച് രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്നു രൂപ കൂടുതൽ ഇടിയുമായിരുന്നു.


Source link

Related Articles

Back to top button